എട്ടു വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് കോവിഡ് ബാധിച്ചത് കുടുംബത്തിലെ ആറു പേര്‍ക്ക്
ബഹ്‌റൈനില്‍ എട്ടു വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് കോവിഡ് ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവരെല്ലാവരും.
കുട്ടിയുടെ പിതാവ്, ബന്ധു, ബന്ധുവിന്റെ ഭര്‍ത്താവ് എന്നിവര്‍ക്കുള്‍പ്പെടെയാണ് കോവിഡ് പകര്‍ന്നത്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. അതേസമയം കോവിഡ് പോസിറ്റീവായ 15കാരിയായ സ്വദേശിയില്‍ നിന്നും അവരുടെ സഹോദരനില്‍ നിന്നും രണ്ട് വീടുകളില്‍ താമസിക്കുന്ന നാല് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചു.