ആറാമത് ആയുര്‍വേദ ദിനാചരണം ബഹ്‌റിനില്‍ സംഘടിപ്പിച്ചു. 'ആയുര്‍വേദം ന്യൂട്രീഷ്യന്' എന്ന തീമിലാണ് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തില്‍ ദിനാചരണം നടന്നത്.
ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ ഡോ. മരിയം അല്‍ ജലാമ, ആരോഗ്യവകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്‍റഹ്‌മാന്‍ ബൂ അലി, അല്‍ നമാല്‍ ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ബെസ്റ്റ് വെസ്‌റ്റേണ്‍ ഒലീവ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നൂറിലേറെ ആയുര്‍വേദ പ്രാക്ടീഷനേഴ്‌സും പങ്കൈടുത്തു. കോട്ടയ്ക്കല്‍ ആയുര്‍വേദയിലെ ശേഖര്‍ എസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ സംഘടിപ്പിച്ച പരിപാടിയില്‍ ശാന്തിഗിരി, വൈദ്യരത്‌നം ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍, ഗൗരാംഗ ആയുര്‍വേദിക് സെന്റര്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടായി
പരിപാടിയില്‍ കേരളത്തില്‍ ലഭ്യമായിട്ടുള്ള ആയുര്‍വേദ ചികിത്സകളും, സൗകര്യങ്ങളും സംബന്ധിച്ച് വിശദമാക്കപ്പെട്ടു. ബഹ്‌റിനില്‍ ലഭ്യമായിട്ടുള്ള ആയുര്‍വേദ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.