ബഹ്‌റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു
ബഹ്‌റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ ഡിജിറ്റല്‍ വല്‍ക്കരണം ശക്തിപ്പെടുത്താനാണ് നീക്കം. നിലവില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ നല്‍കി വരുന്നത് കൂടാതെ ആയിരത്തിലധികം പുതിയ സേവനങ്ങള്‍ കൂടി ഇലക് ട്രോണിക് വര്‍ല്‍ക്കരിക്കാനാണ് പുതിയ പദ്ധതി.
ഡിജിറ്റല്‍ രൂപത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന ഇ സേവനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.