ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈന്‍

ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈന്‍
മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈന്‍. ബൂസ്റ്റര്‍ ഡോസ് നേടുന്നതിന് അര്‍ഹതയുള്ളവര്‍ക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വന്നത്.

BeAware ആപ്പിലെ സ്റ്റാറ്റസില്‍ യെല്ലോ ഷീല്‍ഡ് ഉള്ള, കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ക്ക്, ബൂസ്റ്റര്‍ ഡോസ് നേടുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും, ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ 07:30 മുതല്‍ വൈകീട്ട് 5:00 മണിവരെയാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനെത്തുന്നവര്‍ തങ്ങളുടെ കൈവശം ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള വാക്‌സിനേഷന്‍ ബുക്ലെറ്റുകള്‍ (മഞ്ഞ നിറത്തിലുള്ള) കരുതേണ്ടതാണെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഓരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ലഭിക്കുന്ന കോവിഡ് വാക്‌സിന്‍ വ്യത്യസ്തമാണെന്നും, വ്യക്തികള്‍ ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചിട്ടുള്ള വാക്‌സിന് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഏതാണോ, ആ വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Other News in this category



4malayalees Recommends