ബഹ്‌റൈനില്‍ ആറ് പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ ആറ് പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കോവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,75,698 പേര്‍ രോഗമുക്തരായി. ആകെ 7,206,695 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 213 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends