ബഹ്‌റൈന്‍ സൗദി ആരോഗ്യ പാസ്‌പോര്‍ട്ടുകള്‍ ലിങ്ക് ചെയ്തു തുടങ്ങി

ബഹ്‌റൈന്‍ സൗദി ആരോഗ്യ പാസ്‌പോര്‍ട്ടുകള്‍ ലിങ്ക് ചെയ്തു തുടങ്ങി
ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോര്‍ട്ടുകള്‍ ലിങ്ക് ചെയ്യുന്നത് തുടങ്ങി. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം എളുപ്പമാക്കാനാണിത്. പുതിയ നീക്കത്തോടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനില്‍ ലഭ്യമാകും ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനായി തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഇതില്‍ വിദേശികള്‍ക്കും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. സൗദിയിലെത്തിയ ശേഷം പാസ് വേഡ് സെറ്റ് ചെയ്താല്‍ മതി. ബഹ്‌റൈനിലെ ആരോഗ്യ ആപ്പിലെ വിവരങ്ങള്‍ സൗദിയിലെ ആപ്പിലും ലഭിക്കും. ഇതിനാല്‍ സാങ്കേതിക തടസ്സങ്ങളോ കോവിഡ് സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ യാത്ര ചെയ്യാനാകും. ഈ നടപടി ഉടന്‍ പൂര്‍ണതോതിലാകും. ഇതോടെ ദിനംപ്രതി അതിര്‍ത്തി കടക്കുന്നവര്‍ക്ക് യാത്ര എളുപ്പമാകും.

Other News in this category



4malayalees Recommends