ബഹ്റൈന്‍ ലാല്‍ കെയേഴ്സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ദിലീപിന് നല്കി. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഫാന്‍സ് ഷോയിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അടിയന്തിര ചികിത്സക്ക് വേണ്ടി നാട്ടിലേക്കു പോകാന്‍ നിര്‍വ്വാഹമില്ലാതെ വിഷമിച്ചു നിന്ന ദിലീപിന് വിമാനയാത്ര ടിക്കറ്റ് നല്‍കിയത്. ലാല്‍കെയെര്‍സ് പ്രസിഡന്റ് ഫൈസല്‍ എഫ്. എം കോഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിനു ടിക്കറ്റ് കൈമാറി, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ ജസ്റ്റിന് ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടന്, ഗോപേഷ് മേലൂട്, കിരീടം ഉണ്ണി, ദീപക് തണല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.