ബഹ്‌റൈന്‍ യെല്ലോ അലര്‍ട്ടില്‍ ; ഈ മാസം 19 മുതല്‍ ജനുവരി 31 വരെ
ഈ മാസം 19 മുതല്‍ ജനുവരി 31 വരെ ബഹ്‌റൈന്‍ യെല്ലോ അലര്‍ട്ട് ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. കോവിഡ് വകഭേദമായ ഒമിക്രോണ്‍ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് സ്ഥിതിഗതികള്‍ പഠനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. കോവിഡ് ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് യെല്ലോ ജാഗ്രതാ ലെവല്‍ നടപ്പാക്കുന്നത്.ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ നേരത്തെ യെല്ലോലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.