കോവിഡ് നിയമ ലംഘനം; ബഹ്‌റൈനില്‍ നാല് റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു
കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന്റ പേരില്‍ ബഹ്‌റൈനില്‍ നാല് റെസ്‌റ്റോറന്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. നിലവില്‍ രാജ്യത്ത് യെല്ലോ ലെവലിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ 22 റെസ്‌റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ എക്‌സിബിഷന്‍ ആന്റ് ടൂറിസം അതോറിറ്റി എന്നിവയുടെ കീഴില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. യെല്ലോ ലെവല്‍ പ്രഖ്യാപിച്ച ശേഷം ഇതുവരെയായി 128 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 22 സ്ഥാപനങ്ങള്‍ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടാതെ 11 സലൂണുകളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.