ബഹ്‌റൈനില്‍ കോവിഡ് നിയമം പാലിക്കുന്നതില്‍ വീഴ്ച: എട്ട് റെസ്‌റ്റോറന്റുകള്‍ക്ക് പിഴയിട്ടു

ബഹ്‌റൈനില്‍ കോവിഡ് നിയമം പാലിക്കുന്നതില്‍ വീഴ്ച: എട്ട് റെസ്‌റ്റോറന്റുകള്‍ക്ക് പിഴയിട്ടു
കോവിഡ് നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തിയതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്.

റെസ്‌റ്റോറന്റുകളിലെത്തിയ ഉപഭോക്താക്കളുടെ ഗ്രീന്‍ ഷീല്‍ഡ് പരിശോധിക്കാതിരുന്നതും മാസ്‌ക് ധരിക്കാതിരുന്നതുമാണ് കണ്ടെത്തിയത്. റെസ്‌റ്റോറന്റുകള്‍ നിര്‍ണിത കാലത്തേക്ക് അടച്ചിടുന്നതിനും ഉത്തരവിട്ടു. നിയമം ലംഘിച്ച എട്ട് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. റെസ്‌റ്റോറന്റ് നടത്തിപ്പുകാരില്‍ നിന്നും 1000 ത്തിനും 2000 ത്തിനുമിടയില്‍ ദിനാര്‍ പിഴയീടാക്കാനാണ് ഉത്തരവ്.



Other News in this category



4malayalees Recommends