പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം തള്ളി
സിവില്‍ സര്‍വീസ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍ തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലുകളാണിത്.
വോട്ടെടുപ്പിലൂടെയാണ് ബില്ലുകള്‍ തള്ളിയത്. ശൂറ കൗണ്‍സിലിലെ ഒരു അംഗം വിട്ടു നിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു. നിയമകാര്യ സമിതിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ്. നിര്‍ദ്ദിഷ്ട ജോലിയിലേക്ക് യോഗ്യരായ സ്വദേശികളെ നിയമിക്കാനായില്ലെങ്കില്‍ തല്‍സ്ഥാനത്ത് വിദേശികളെ നിയമിക്കാമെന്ന് സമിതി വിലയിരുത്തി.