ബഹ്‌റൈനില്‍ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യത

ബഹ്‌റൈനില്‍ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യത
ബഹ്‌റൈനില്‍ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. 13 മുതല്‍ 35 വരെ നോട്ടിക് മൈല്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് സൂചന. തിരമാലകള്‍ നാല് മുതല്‍ എട്ട് മീറ്റര്‍ വരെ ഉയരാനും അന്തരീക്ഷ ഊഷ്മാവ് 16 ഡിഗ്രിയായി താഴുകയും ചെയ്യും. കടലില്‍ പോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Other News in this category



4malayalees Recommends