ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണത് മൂലം താമസക്കാരായ 16 പേരെ മാറ്റി താമസിപ്പിച്ചു
ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണത് മൂലം താമസക്കാരായ 16 പേരെ സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് അടിയന്തിരമായി ഒഴിപ്പിച്ചു. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ് മഴ മൂലം നിലം തകരാറായത്. ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് പാര്‍ലമെന്റംഗം അറിയിച്ചു.
നാല് കുടുംബങ്ങള്‍ താമസിച്ചിരുന്ന നാല് നിലകളുള്ള വീടിന്റെ ചുമര്‍ മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇവരെ പുനരരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതായും അവര്‍ പറഞ്ഞു. പാര്‍പ്പിട കാര്യ മന്ത്രാലയം ഇടപെട്ട് ഇവര്‍ക്ക് താല്‍ക്കാലികമായി ഫ്‌ലാറ്റുകള്‍ അനുവദിക്കുകയും ചെയ്?തു.