മഴക്കെടുതി നേരിടാനാവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ് റൈന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും വിലയിരുത്താന്‍ തീരുമാനിച്ചു.
നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും അടിസ്ഥാന സൗകര്യം താറുമാറായിടങ്ങളില്‍ അവ അറ്റകുറ്റപ്പണി ചെയ്ത് നേരെയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പൈപ്പ് ലൈനുകള്‍ നവീകരിക്കാനും വെള്ളക്കെട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അവ അടിയന്തിരമായി നീക്കുന്നതിനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.