ബഹ്‌റൈനിലെ ക്വാറന്റയിന്‍ ചട്ടങ്ങള്‍ പുതിക്കി

ബഹ്‌റൈനിലെ ക്വാറന്റയിന്‍ ചട്ടങ്ങള്‍ പുതിക്കി
ബഹ്‌റൈനിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റയിന്‍ നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഹനടപടിക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ ബി അവയര്‍ മൊബൈല്‍ അപ്‌ളിക്കേഷനില്‍ വാക്‌സിനേഷന്‍ ലോഗോയുടെ ഗ്രീന്‍ ഷീല്‍ഡ് ഉണ്ടെങ്കില്‍ ക്വാറന്റയിന്‍ ആവശ്യമില്ല. എന്നാല്‍ ബി അവയര്‍ അപ്‌ളിക്കേഷനില്‍ യെല്ലോ, റെഡ് ഷീല്‍ഡുകളുള്ളവരും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരുമായ വ്യക്തികള്‍ ഏഴു ദിവസം ഹോം ക്വാറന്റയിനില്‍ കഴിയണം. ആപ്ലിക്കേഷനില്‍ പച്ച ഷീല്‍ഡുള്ളവര്‍ കോവിഡ് രോഗ ബാധിതരായാല്‍ ഏഴു ദിവസം ഐസൊലേഷനില്‍ കഴിയണം.

ഏഴ് ദിവസ കാലാവധി കഴിഞ്ഞാല്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇല്ലാതെ തന്നെ പുറത്തിറങ്ങാന്‍ സാധിക്കും.

Other News in this category



4malayalees Recommends