കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2898 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യനിവാസികള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധിക്യതര്‍ നടപടികള്‍ കര്‍ശനമാക്കി. യെല്ലോ ലെവല്‍ നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയ കാരണത്താല്‍ നേരത്തെ വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസംചേര്‍ന്ന ബഹ്‌റൈന്‍ മന്ത്രിസഭായോഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും രാജ്യത്തെ പുതിയ കേസുകളുടെ എണ്ണവും ചര്‍ച്ച ചെയ്തു. വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കുന്നതിന് ജനങ്ങള്‍ മുന്നോട്ടു വരുന്നത് രോഗ വ്യാപനം കുറയുന്നതിനും അപകടകരമായ സാഹചര്യത്തിലേക്ക് പോകുന്നതില്‍ നിന്നും തടയുമെന്നും വിലയിരുത്തി.