കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവ്
ബഹ്‌റൈനിലെ സര്‍ക്കാര്‍ സര്‍വീസില്‍ സേവനത്തിനായി കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവും കൈക്കൂലിയായി ലഭിച്ച 500 ദിനാര്‍ വീതം പിഴയും അടക്കാന്‍ നാലാം ക്രിമിനല്‍ കോടതി വിധിച്ചു. ഇവരോടൊപ്പം കൂട്ടു പ്രതിയായ മറ്റ് രണ്ട് പേര്‍ക്കും സമാന ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മൂന്നും നാലും പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനും വിധിയുണ്ട്.