റോഡ്, സീവേജ് വാട്ടര്‍ സംവിധാനം , വേസ്റ്റ് മാനേജ്മെന്റ് മേഖലകളില്‍ ബ്രിട്ടനുമായി സഹകരിക്കും
ബഹ്റൈനിലെത്തിയ ബ്രിട്ടനിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രി റാണിയല് ജ്യോര്ഡിനയെ പൊതുമരാമത്ത്, മുന്‍സിപ്പല്‍, നഗരാസൂത്രണ കാര്യമന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് സ്വീകരിച്ചു. ഇരു രാജ്യങ്ങളിലേയും അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ചും അവയില്‍ സഹകരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചും ആരാഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്താന്‍ പരസ്പര സന്ദര്‍ശനം ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.