വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വറന്റെയിന്‍ ഒഴിവാക്കി ; ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം പരിശോധന

വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വറന്റെയിന്‍ ഒഴിവാക്കി ; ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം പരിശോധന
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വറന്റെയിന്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗലക്ഷണമുള്ളവര്‍ ഉള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.

Other News in this category



4malayalees Recommends