ബഹ്‌റൈനിലും ഗോള്‍ഡന്‍ റെസിഡന്‍സി വിസ അനുവദിക്കുവാന്‍ തീരുമാനം
യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനിലും ഗോള്‍ഡന്‍ റെസിഡന്‍സി വിസ അനുവദിക്കുവാന്‍ തീരുമാനം. പ്രവാസികള്‍ക്കും മറ്റ് താമസക്കാര്‍ക്കുമായി പത്ത് വര്‍ഷത്തേക്കുള്ള വിസയാണു അനുവദിക്കുക. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെയും വിവിധ മേഖലകളില്‍ വൈദഗ്ദ്യമുള്ളവരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു വിസ അനുവദിക്കുന്നതെന്ന് അധിക്യതര്‍ അറിയിച്ചു. ബഹ്‌റൈനില്‍ സ്ഥിരതാമസക്കാരനാകുന്നതിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ താമസക്കാര്‍ക്കും പ്രവാസികള്‍ക്കും അവസരമൊരുക്കുന്ന ദീര്‍ഘ കാല ഗോള്‍ഡന്‍ റെസിഡന്‍സി വിസ നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്കാണു ലഭ്യമാക്കുക.