സന്ദര്‍ശകരെ ആകര്‍ഷിച്ച് ബഹറൈനിലെ ഈസ ടൗണ്‍ നടപ്പാത

സന്ദര്‍ശകരെ ആകര്‍ഷിച്ച് ബഹറൈനിലെ ഈസ ടൗണ്‍ നടപ്പാത
സന്ദര്‍ശകരെ ആകര്‍ഷിച്ച് ബഹറൈനിലെ ഈസ ടൗണ്‍ നടപ്പാത. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് 10,300 ചതുരശ്ര മീറ്റര്‍ റബര്‍ ഫ്‌ലോര്‍ സജ്ജീകരിച്ച് നടപ്പാത അടുത്തിടെ നവീകരിച്ചിരുന്നു. തണുപ്പുള്ള അന്തരീക്ഷത്തിന് വേണ്ടി ഇവിടെ വാട്ടര്‍ സ്പ്രിംക്ലറുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ നിരവധി നരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ തണുപ്പിനൊപ്പം കണ്ണിനും ആനന്ദം പകരുന്ന രീതിയിലാണ് നടപ്പാത നവീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ അഞ്ച് ഗെയിമിംഗ് ഏരിയകളും ഈസ ടൗണ്‍ നടപ്പാതയില്‍ ഒരുക്കിയിട്ടുണ്ട്. സ്പ്രിംക്ലര്‍ സംവിധാനമുള്ള ബഹ്‌റൈനിലെ ആദ്യത്തെ സ്വതന്ത്ര നടപ്പാതയാണ് ഈസ ടൗണ്‍ എന്ന് സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അസം അബ്ദുല്ലത്തീഫ് അറിയിച്ചു.

പരിസ്ഥിതി സൗഹൃദ സംവിധാനമാണ് നടപ്പാതയില്‍ ഒരുക്കിയിട്ടുള്ളത്. കൃത്രിമ പുല്ലും ചുവന്ന ഇഷ്ടികയും ഉള്‍പ്പെടെ അഞ്ച് കളിസ്ഥലങ്ങളില്‍ റബര്‍ ഫ്‌ലോറും സ്ഥാപിച്ചിട്ടുണ്ട്. സന്ഡര്‍ശകര്‍ക്ക് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കുടകളും വാട്ടര്‍ സ്പ്രിംക്ലറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപ്പാതകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, പൊതു സൗകര്യങ്ങള്‍ എന്നിവയുടെ വികസനം തുടര്‍ന്നു കൊണ്ടിരിക്കും എന്നും അബ്ദുല്ലത്തീഫ് കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends