മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി
ബഹ്‌റൈനിലെ മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു. യുവതിയെ റെസ്‌റ്റോറന്റില്‍ തൊഴില്‍ നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് ബഹ്‌റൈനിലെത്തിക്കുകയും ഇവിടെ എത്തിയ ശേഷം ഫ്‌ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
ഫ്‌ലാറ്റില്‍ ബന്ധിയാക്കപ്പെട്ട നിലയില്‍ അനാശാസ്യത്തിന് നിര്‍ബന്ധിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരയെയും പ്രതികളെയും കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ മുഴുവന്‍ വിവരങ്ങളും യുവതി പൊലീസിന് കൈമാറുകയും ഇവരെ എല്‍.എം.ആര്‍.എയുടെ കീഴിലുള്ള അഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.