ബഹ്‌റൈനില്‍ പൊതുവഴി തടസ്സപ്പെടുത്തിയ വസ്തുക്കള്‍ നീക്കം ചെയ്തു

ബഹ്‌റൈനില്‍ പൊതുവഴി തടസ്സപ്പെടുത്തിയ വസ്തുക്കള്‍ നീക്കം ചെയ്തു
ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക് കീഴില്‍ പൊതുവഴി തടസ്സപ്പെടുത്തി സ്ഥാപിച്ച വസ്തുക്കളും എടുപ്പുകളും നീക്കം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദക്ഷിണ മേഖല സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ് വിപുലമായ ഒഴിപ്പിക്കലുകള്‍ നടന്നത്. സ്‌ക്രാപ് ഏരിയയില്‍ പൊതു വഴിക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും മാലിന്യ വീപ്പകളും ടെന്റുകളുമാണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങളും പൊതുവഴി തടസ്സപ്പെടുത്തുന്ന കാര്യങ്ങളും നിരീക്ഷിക്കുകയും അവ നീക്കം ചെയ്യുകയും ചെയ്യുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു നിരത്തുകളിലും ജനവാസ മേഖലകളിലും തടസ്സങ്ങളുണ്ടാക്കുന്നത് കരുതിയിരിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ ഉണര്‍ത്തി.

Other News in this category



4malayalees Recommends