തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്താ വെബ്സൈറ്റ് അധികൃതരെ സൈബര്‍ കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്തു
ബഹ്റൈനില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്താ വെബ്സൈറ്റ് അധികൃതരെ ചോദ്യം ചെയ്തു. വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ വിദേശ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെല്‍മണ്‍ പോസ്റ്റ് ന്യൂസ് പോര്‍ട്ടലിന്റെ ഉടമകളെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സൈബര്‍ കുറ്റകൃത്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്.