ബഹ്‌റൈനില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക വിലക്ക് ഒഴിവാക്കി

ബഹ്‌റൈനില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക വിലക്ക് ഒഴിവാക്കി
ബഹ്‌റൈനില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക വിലക്ക് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദിനേന ക്ലാസിലെത്തുന്നതിനുള്ള കോവിഡ് റാപിഡ് ടെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ സമിതിയുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യ മന്ത്രാലയം സമ്പര്‍ക്ക വിലക്ക് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനമെടുത്തിട്ടുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ റാപിഡ് ടെസ്റ്റ് എടുക്കുകയും അതില്‍ പോസിറ്റീവ് ആവുകയും ചെയ്താല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശമുണ്ട്.

Other News in this category



4malayalees Recommends