ബഹ്‌റൈനില്‍ തിങ്കളാഴ്ച 2,885 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 5,381 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,438 ആയി.
ആകെ 4,95,212 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,60,570 പേര്‍ രോഗമുക്തരായി. ആകെ 9,313,980 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 33,204 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 99 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 23 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.