പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി സ്വീകരിച്ചു
ബഹ്‌റൈനിലെ സീഫ് ഡിസ്ട്രിക്ടില്‍ പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. നിരവധി ആളുകള്‍ ചേര്‍ന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഒരു പാര്‍ക്കിങ് ലോട്ടില്‍ ഒരു കൂട്ടം ആളുകള്‍ തമ്മിലടിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. അതേസമയം തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ ഒരു സ്ത്രീ, കല്ല് ഉപയോഗിച്ച് തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചറിഞ്ഞതായും ഇവരൊക്കെ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന്മാരാണെന്നും പൊലീസിന്റെ ഔദ്യോഗിക വെബ്!സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്!താവനയില്‍ പറയുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അറിയിച്ചിട്ടുണ്ട്.