പൊതു സമ്പത്ത് സംരക്ഷിക്കുന്നതിന് കൂടുതല്‍ ജാഗ്രത ; മന്ത്രിസഭ
പൊതു സമ്പത്ത് സംരക്ഷിക്കുന്നതിനും മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ അതോറിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ അഴിമതി രഹിതമായി മുന്നോട്ട് പോകുന്നതിനും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഡിറ്റ് സമിതിയുമായി ഇക്കാര്യത്തില്‍ സഹകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ബഹ്‌റൈനും ഒമാനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് കരാറുകളില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അനുമതി നല്‍കി. ബഹ്‌റൈനും അമേരിക്കയും തമ്മില്‍ വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവക്കാനും തീരുമാനിച്ചു.