ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസ് ; അഞ്ച് പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ

ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസ് ; അഞ്ച് പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ
ബഹ്‌റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധി. 33 കാരനായ ബഹ്‌റൈനിയാണ് ഒന്നാം പ്രതി. രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ തയ്‌ലന്റ് വംശജരും അഞ്ചാം പ്രതി ബംഗ്ലാദേശിയുമാണ്. യുവതികളെ ബഹ്‌റൈനിലെത്തിക്കുകയും വിവിധ ഹോട്ടലുകളും ഫ്‌ലാറ്റുകളിലുമായി ഇവരെ താമസിപ്പിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ജോലിക്കെന്ന വ്യാജേനയാണ് യുവതികളെ ബഹ്‌റൈനിലെത്തിച്ചത്.

Other News in this category



4malayalees Recommends