യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളാകുന്ന യുക്രെയ്നികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാന്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് തീരുമാനിച്ചു.
യുഎന്നിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹമദ് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. യുക്രെയ്നികള്‍ക്കും അഭയാര്‍ത്ഥികളായി വരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്ന പൗരന്മാര്ക്കും സഹായം നല്‍കും. ഒരു ദശലക്ഷം ദിനാറാണ് ഇതിനായി നല്‍കുക.