ബഹ്‌റൈനില്‍ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.
സായ ഏരിയയില്‍ ആരംഭിച്ച ഹൈ കെയര്‍ മെഡിക്കല്‍ സെന്റര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് നാനൂറില്‍ അധികം ആരോഗ്യ സേവന കേന്ദ്രങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.