ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈന്‍ അധികൃതര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചതായി റിപ്പോര്‍ട്ട്

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈന്‍ അധികൃതര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചതായി റിപ്പോര്‍ട്ട്
ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഇന്ത്യന്‍ റസ്റ്റോറന്റിനെതിരെ അധികൃതരുടെ നടപടി. അദ്‌ലിയയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഡ്യൂട്ടി മാനേജര്‍ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവാദമായതോടെ സംഭവത്തില്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. ഡ്യൂട്ടി മാനേജരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് സ്ഥാപനത്തിനെതിരായ രീതിയില്‍ മാറിയെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്ഷമാപണത്തില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്യൂട്ടി മാനേജരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ ഇന്ത്യക്കാരന്‍ തന്നെയാണ്.

എന്നാല്‍ അധികൃതര്‍ റസ്റ്റോറന്റിനെതിരെ നടപടിയെടുക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി പറഞ്ഞു.

Other News in this category



4malayalees Recommends