കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍
കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസൊലേഷനിലുള്ള കോവിഡ് രോഗബാധിതര്‍ക്ക് ഏപ്രില്‍ 7 മുതല്‍, താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ആവശ്യമെങ്കില്‍ തങ്ങളുടെ ഐസൊലേഷന്‍ കാലാവധി നേരത്തെ പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
ഐസൊലേഷന്‍ നേരത്തെ അവസാനിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന ഐസൊലേഷനിലുള്ള രോഗബാധിതര്‍ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിസിആര്‍ പരിശോധന നടത്താവുന്നതാണ്.
ഈ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് ഐസൊലേഷന്‍ അവസാനിപ്പിക്കാം.