ബഹ്റൈനിലെ നാല് ഗവര്‍ണറേറ്റ് പരിധിയില്‍ ആധുനിക സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ദക്ഷിണ മുന്‍സിപ്പല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി നഗരാസൂത്രണ മന്ത്രി ഇസാം ഖലഫാണ് ഇക്കാര്യമറിയിച്ചത്.
നിലവിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നവീകരണമോ അല്ലെങ്കില്‍ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പുതിയ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനോ ആണ് ഉദ്ദേശിക്കുന്നത്.