സെപ്തംബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും: തീരുമാനവുമായി ബഹ്‌റൈന്‍

സെപ്തംബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും: തീരുമാനവുമായി ബഹ്‌റൈന്‍
സെപ്തംബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ബഹ്‌റൈന്‍. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് പുതിയ തീരുമാനം. 35 മൈക്രോണില്‍ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ഈ നിരോധനം ബാധകമാകുന്നത്.

സെപ്തംബര്‍ 19 മുതല്‍ 35 മൈക്രോണില്‍ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുന്നതും, ഉത്പാദിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതും, ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. അതേസമയം, 35 മൈക്രോണില്‍ കൂടുതല്‍ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഈ നിരോധനം ബാധകമല്ല.

കയറ്റുമതി ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള പ്ലാസ്റ്റിക് ബാഗുകള്‍, മാലിന്യ വസ്തുക്കളുടെ നിര്‍മാര്‍ജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവയെയും നിരോധനം ബാധിക്കില്ല.

Other News in this category



4malayalees Recommends