ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു
ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫെന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മുടങ്ങിപോയ ഈദ് ഗാഹിലേക്ക് വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്.

പുലര്‍ച്ചെ തന്നെ നിരവധി പേര്‍ നമസ്‌കാരത്തിനായി അണി നിരന്നു.ഈദ് പ്രഭാഷണത്തിന് ശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത ശേഷമാണ് പിരിഞ്ഞത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹായി ഇന്ത്യന്‍ സ്‌കൂള്‍ മാറി.

Other News in this category



4malayalees Recommends