ഗള്‍ഫ് കറന്‍സികള്‍ കുതിച്ചപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി അവധി

ഗള്‍ഫ് കറന്‍സികള്‍ കുതിച്ചപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി അവധി
രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണ് വിനയായത്.

മേയ് 13 ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗള്‍ഫിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാട് നടത്തിയത്. നഷ്ടം 20-50 പൈസ വരെയ പഴയ നിരക്കിലാണ് വിനിമയം എന്നറിഞ്ഞതോടെ പലരും പണം അടയ്ക്കാതെ മടങ്ങി.

Other News in this category



4malayalees Recommends