19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ് പദവി സമ്മാനിച്ചു
തഖ്യയിം മൂല്യ നിര്‍ണയത്തിന്റെ മൂന്നാം പതിപ്പില്‍ മികവു പുലര്‍ത്തിയ 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഗോള്‍ഡ് കാറ്റഗറി ബഹുമതി സമ്മാനിച്ചു.
ഗുദൈബിയ പാലസില്‍ നടന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര വികസന ലക്ഷ്യങ്ങള്‍ക്കു അനുസൃതമായി സേവന വിതരണത്തിലെ മികവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.