മദ്യം വിതരണം ചെയ്യുന്നെന്നാരോപിച്ച് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചു; രണ്ട് പ്രവാസികള്‍ക്കെതിരെ നടപടി
ബഹ്‌റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ് പ്രായമുള്ള രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് സംഭവത്തില്‍ പിടിയിലായത്. പ്രദേശത്ത് മദ്യം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ 34 വയസുകാരനായ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം പരിസരത്ത് വിശ്രമിക്കുന്നതിനെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചത്. തടി കഷണം കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 50 ദിനാര്‍ അപഹരിച്ചു. ഒപ്പം ഇയാളുടെ ബെനഫിറ്റ് പേ അക്കൗണ്ടില്‍ നിന്ന് 33 ദിനാറും കൈക്കലാക്കി.
താന്‍ വിശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ തടി കഷണവുമായി അടുത്തേക്ക് വരികയും തന്നെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. അടിച്ചു വീഴ്ത്തിയ ശേഷം പണം മോഷ്ടിച്ചു. ബെനഫിറ്റ് പേ അക്കൗണ്ടിന്റെ പാസ്!വേഡ് നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിലുണ്ടായിരുന്ന 33 ദിനാര്‍ കൂടി പ്രതികള്‍ അക്കൗണ്ടിലേക്ക് മാറ്റി.