ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ബഹ്‌റൈനിലും നിരോധിക്കുന്നു
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ബഹ്‌റൈനിലും നിരോധിക്കുന്നു. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
35 മൈക്രോണിന് മുകളിലുളള പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ സാധിക്കും. ബഹ്‌റൈനിലെ പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാണ കമ്പനികള്‍ 35 മൈക്രാണില്‍ താഴെയുളള പ്ലാസ്റ്റിക് ബാഗിന്റെ നിര്‍മ്മാണം നിര്‍ത്തിക്കഴിഞ്ഞു.
സെപ്റ്റംബര്‍ 19ന് ശേഷം ബാക്കി വരുന്ന സ്റ്റോക്ക് കമ്പനികള്‍ക്ക് റീ സൈക്കിള്‍ ചെയ്യാം. അടുത്ത ഘട്ടത്തില്‍ ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കുമെന്ന് സൂപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോന്‍മെന്റ് സി.ഇ ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന വ്യക്തമാക്കി.