ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍സയാനി ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി അമാന്‍ഡ മില്ലിങ്ങുമായി ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ ബ്രിട്ടന്‍ സംയുക്ത വര്‍ക്കിങ് കമ്മറ്റിയുടെ 14ാമത് യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
ഹമദ് രാജാവ് കഴിഞ്ഞ മാസം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ഉന്നത തല കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടത്തായും അമാന്‍ഡ വ്യക്തമാക്കി.