ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ആണ് അവധി നല്‍കിയിരിക്കുന്നത്.
ജൂലൈ എട്ട് മുതല്‍ 11 വരെ അവധിയായിരിക്കും. ഞായറാഴ്ച നേരത്തെതന്നെ അവധി ദിനമായതിനാല്‍ പകരം ജൂലൈ 12നും അവധി നല്‍കും. അതേസമയം, മനാമ സൂഖ് നവീകരണപ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ശൈത്യകാലത്തിനുമുമ്പ്ത്തീകരിക്കുമെന്ന് ബഹ്‌റൈന്‍ ടൂറിസം വകുപ്പ് അറിയിച്ചു. സൂഖ് നവീകരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ശൈത്യകാലത്താണ് സന്ദര്‍ശകര്‍ കൂടുതലായി സൂഖില്‍ എത്തുന്നത്.