ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്!കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ (42) ആണ് മരിച്ചത്.

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ ജസ്!റീല. മക്കള്‍ മുഹമ്മദ് ഷാദുല്‍, മുഹമ്മദ് ഇഷാല്‍. സഹോദരങ്ങള്‍ ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ, റഹ്!മത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Other News in this category



4malayalees Recommends