മനുഷ്യക്കടത്ത് തടയല്‍ ; ബഹ്‌റൈന്‍ വീണ്ടും മുന്‍നിരയില്‍
മനുഷ്യക്കടത്ത് തടയുന്നതിനുള്ള പരിശ്രമങ്ങളില്‍ ബഹ്‌റൈന് വീണ്ടും അംഗീകാരം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ബഹ്‌റൈന്‍ മുന്‍നിര റാങ്കിങ് നിലനിര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്.
മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ടയര്‍ 1 പദവിയിലാണ് ബഹ്‌റൈന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ റാങ്കിങ് ലഭിച്ച ഏക ജിസിസി അറബ് രാജ്യമാണ് ബഹ്‌റൈന്‍.