പുതിയതായി മൂവായിരം ഭവന യൂണിറ്റുകള്‍ക്ക് പദ്ധതി

പുതിയതായി മൂവായിരം ഭവന യൂണിറ്റുകള്‍ക്ക് പദ്ധതി
റാംലിയില്‍ പുതിയതായി മൂവായിരം ഭവന യൂണിറ്റുകള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതി. പദ്ധതിക്കായി ഇവിടെ ആറു സ്ഥലങ്ങള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ ഭവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലെ കാര്യക്ഷമത യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാംലിയില്‍ ഭവന പദ്ധതിക്കായി ഭൂമി അനുവദിച്ചത്.

Other News in this category



4malayalees Recommends