കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ഥ് (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിദ്ധാര്‍ഥ് കുളിക്കാനെത്തിയത്. അപകടത്തില്‍പ്പെട്ട സിദ്ധാര്‍ഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബഹ്റൈനില്‍ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാര്‍ഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാള്‍ നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.