അനാശാസ്യ പ്രവര്‍ത്തനം; ബഹ്‌റൈനില്‍ 48 പേര്‍ അറസ്റ്റില്‍

അനാശാസ്യ പ്രവര്‍ത്തനം; ബഹ്‌റൈനില്‍ 48 പേര്‍ അറസ്റ്റില്‍
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈനില്‍ കൂട്ട അറസ്റ്റ്. 9 പുരുഷന്‍മാരും 39 സ്ത്രീകളുമടങ്ങുന്ന 48 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളിലുളളവരാണ്. സ്ത്രീകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്നും അധികൃതര്‍ അറിയിച്ചു.അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിലൊരു സംഘത്തില്‍നിന്നും വലിയ അളവില്‍ മദ്യശേഖരം കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക്ക് പബ്ലിക്കിന് കീഴിലുളള പബ്ലിക്ക് മൊറാലിറ്റി ഡയറക്ടറിന്റേതാണ് നടപടി. അറസ്റ്റിലായവര്‍ക്കെതിരെയുളള കേസുകള്‍ തുടര്‍ നടപടിക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

Other News in this category



4malayalees Recommends