ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യായനം സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും
ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യായനം സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷന്‍ അഫയേഴ്‌സ് കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകരടക്കമുള്ള ജീവനക്കാര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളിലെത്തണം. പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയുള്ള പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുവുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും.