സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി

സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി

സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് എന്ന മയക്കുമരുന്ന് അടങ്ങിയ 90 ക്യാപ്!സൂളുകളാണ് ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കുമരുന്ന് ബഹ്‌റൈനില്‍ എത്തിക്കുന്നതിന് പകരമായി തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്!തിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.


42 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ വെച്ച് അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ എന്തോ വസ്!തു ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിച്ചു. ഇവിടെ വെച്ച് 600 ഗ്രാം മയക്കുമരുന്നാണ് ഇയാള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. വിപണിയില്‍ ഇതിന് 20,000 ബഹ്‌റൈനി ദിനാര്‍ (42 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മൂല്യമുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends