വിവാഹം കഴിച്ച് വഞ്ചിച്ചതായി കണ്ണൂര്‍ സ്വദേശിക്കെതിരെ പരാതി
വിവാഹം കഴിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ യുവതിയുടെ പരാതി. തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതി കണ്ണൂര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ബഹ്‌റൈനില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദുമത വിശ്വാസിയായിരുന്ന ധനീഷ് 2019 സെപ്തംബറില്‍ ബഹ്‌റൈനില്‍ വച്ച് ഇസ്ലാംമതം സ്വീകരിക്കുകയും തുടര്‍ന്ന് യുവതിയുടെ വണ്ടൂരിലെ വീട്ടില്‍വച്ച് ഇസ്ലാം മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു ധനീഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചത് മറച്ചുവച്ചാണ് താനുമായി വിവാഹം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.